ഒരുവൻ ഇവൻ

സാഹിത്യ ലോകത്തെ ഒറ്റപ്പെട്ടവൻ........
ആൾക്കൂട്ടത്തിൽ തനിയെ ജീവിച്ച ഒരുവൻ.......
തെരുവോരം സ്വന്തം വീടായിക്കണ്ട്
ലോകരെ ബന്ധുവായിക്കണ്ട്
സുഹൃത്തുക്കളെ സ്വത്തായിക്കണ്ട്
കവിതയെ സ്നേഹിച്ച്
ആ തെരുവിന്റെയും കവിതകളുടെയും
താരാട്ട് കേട്ട് ജീവിച്ച്
ആ തെരുവ് തന്നെ അവസാന
തൊട്ടിലും വിരിക്കപ്പെട്ട ഒരു കവി...!

മരണം കാർന്നു തിന്നുബ്ബോഴും
ചെറു കടലാസിൽ ഒരു പിടി നല്ല വരികൾ
തന്റെ ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ച്
തെരുവിൽ തിരിച്ചരിയാതെ മയങ്ങിയും,
ആശുപത്രിയുടെ വക്കിൽ മരിക്കുകയും ചെയ്തു അയാൾ....!

ആ വരികളാവട്ടെ,
മരണത്തിന്റെ നേർത്ത മണം തുളുബ്ബുന്നതും

ധീരമായി മരണം വരിച്ച
അദ്ദേഹം തന്റെ മരണത്തിലൂടെയും പറയുന്നത്
തന്റെ കവിതകൾ പോലെ ഒളിഞ്ഞുകിടക്കുന്ന
ജീവിത യാഥാർഥ്യങ്ങളാണ്.

സാധാരണക്കാരിൽ സാധാരണക്കാരൻ എന്നു നാം വിശേഷിക്കാറുണ്ടല്ലോ...?
ആ പ്രയോഗം പോലും ഇവിടെ അപൂർണമാണ്....

പണം എന്ന കീറാമുട്ടിയെ വേണ്ടവിതത്തിൽ ഉപയോഗിക്കാതെ
അതിനെ ആവശ്യക്കാരന്റെ കൈകളിലും
മദ്യത്തിന്റെ തീരാത്ത ലഹരിയിലേക്കും അർപ്പിച്ചു.

പട്ടിണിയെ കൈമുതലാക്കി
പണത്തെ ശത്രുവാക്കി
ആ ചീകാത്ത മുടിയും ചിരിവറ്റാത്ത മുഖവും
ഇനി തിരിച്ചു വരില്ല

ഞാൻ ഈ പേര് കേട്ടത് ഒന്നോ രണ്ടോ തവണ

"എ അയ്യപ്പൻ" എത്ര നിസ്സാര നാമം..!

പക്ഷേ ആ ധീര രക്തസാക്ഷിയുടെ
ജീവിതവും കവിതകളും മരണവും ആഴത്തിൽ പതിക്കുന്നതാണ്
അതാവാം എന്റെ ആരാധനക്ക് കാരണം

"ഒരു വ്യക്തി ജനിക്കുന്നത് പോലെയല്ല മരിക്കുന്നത്
മരണം നല്കുന്നത് മഹത്തായ ജീവിത സ്മരണകളാണ്."



ഈ മരണം എനിക്കും മഹത്തായ ഒരു മരണമാണ്
പുതുമയിലേക്ക് പഴമയുടെ കീഴടങ്ങൽ


"കാനിയിൽ നിന്നെടുത്തെന്നെ കടലിലെരിഞ്ഞാലും
അസ്തമയങ്ങളിലെന്നും അരികിൽ ഞാനുണ്ടായീടും"

Saturday, November 13, 2010 at 2:06 PM , 0 Comments