പുതുമയിലെ പഴമ


ഉള്ളടക്കം

ചുറ്റിലും മാറ്റം അലയടിച്ചിരിക്കുന്നു. ഈ കാലത്തിന്റെ മാറ്റത്തെ ചെറുത്തുനിൽക്കാനാവാതെ മണ്ണടിഞ്ഞവരും, മാറ്റത്തെ മടിയോടെ സ്വീകരിച്ചവരും,ബാക്കിയുള്ളവരാകട്ടെ മാറ്റത്തെ അന്നന്ന് ജീവിതത്തിലേക്ക് ഉരുക്കിയൊഴിക്കുകയും ചെയ്തു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും പഴമയിലേക്ക് എന്നെ ആകർഷിക്കുന്നു. അതായത് എനിക്ക് അല്പം പിന്നിലേക്ക് പോകണം. അത് ഭീരുത്വമാണെന്നു പറഞ്ഞേക്കാം. പക്ഷേ ഞാനാകുന്ന മനുഷ്യവർഗത്തിൽ ഇത്തിരി മനുഷ്യക്കോലങ്ങളെങ്കിലും അതിനു തുനിയണം എന്ന തോന്നൽ.
എന്നിലുള്ള നഷ്ട്സ്വപ്നങ്ങളാവാം അതിന്റെ കാരണക്കാർ. പലരും എന്നും ജീവിക്കുന്നതും എനിക്ക് ഏറെ ഒന്നും ലഭിച്ചിട്ടില്ലാത്തതുമായ ആ പരിതസ്ഥിതിയിൽ അന്തിയോളം  ഉറങ്ങാൻ ഞാൻ മോഹിച്ചുപോവുന്നു. ആ മയക്കത്തിലെ പകൽ സ്വപ്നങ്ങൾ  പൂനിലാവ് പോലെ ഇന്നും അവ അവശേഷിക്കുന്നു.
മയില്പീലി തുണ്ടിൽ ഞാൻ കണ്ട ബാല്യത്തെ മൂകമായ് ഞാനിന്നും കൊണ്ട് നടപ്പുണ്ടെന്റെ പുസ്തകത്താളിൽ. ആ പുസ്തകത്താളുകൾ വെയിലേൽ‌പ്പിക്കാതെ എന്നും ഞാൻ നെഞ്ചോട് ചേർത്ത് വയ്ക്കാം.
മാറ്റത്തെ ഞാൻ ഉൾക്കൊള്ളുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ പലപ്പോഴൊക്കെ പിന്നിലെ വഴി വിളക്കിലേക്ക് പതിയുന്നു. നന്മയുടെ അവശിഷ്ടകൊട്ടയിൽ ഞാൻ ഒനു കൈഇട്ടു. ഞാൻ തേടുന്നത് എഇക്ക് കിട്ടിയില്ല. എനിക്ക് സഹായമായി വന്നില്ല ഒരുവാക്കുമൊരുനോക്കും,
കിട്ടി, കീറത്തുണികൾ


______________________________________________________




പുതുമയിലെ പഴമ


മയിൽ‌പ്പീലിതുണ്ടിൽ ഞാൻ കണ്ട ബാല്യത്തെ
മൂകമായ് ഞാനിന്നും കൊണ്ട് നടപ്പുണ്ടെൻ
പുസ്തകത്താളിൽ.

ആ പുസ്തകത്താളുകൾ ഇന്നും വെയി-
ലേൽക്കാതെ എൻ നെഞ്ചിലടിഞ്ഞീടുന്നു

മാറ്റമാണോ എൻ കണ്ണിൽ തെളിയുന്ന-
തല്ലെങ്കിൽ പിന്നിലെ കണ്ണുനീരോ

ആ നന്മയുടെ  അവശിഷ്ടക്കൊട്ടയിൽ
ഞാൻ കൈയിട്ട് എത്തിനോക്കി

തിരഞ്ഞു, ഞാൻ ആശിച്ച ജീവിതത്തെ,
എൻ കൈക്ക് കൂട്ടായ് വന്നില്ല ഒരുവനും

ആരും തന്നില്ല എനിക്കെന്റെ വാക്കുകൾ
കൈകൾ തിരഞ്ഞു തളരുന്നു, പിൻ തിരിഞ്ഞില്ല ഞാൻ

കൈകളിൽ തണുത്ത എന്തോ തേടുന്നു
കിട്ടിയതോ തണുകീറത്തുണികൾ

Friday, June 10, 2011 at 1:28 PM

0 Comments to "പുതുമയിലെ പഴമ"

Post a Comment