ഒരു വേനല്‍മഴയില്‍


മഴയത്തെ എന്റെ സ്വപ്നത്തില്‍ എന്നും നനഞ്ഞു വരുന്ന കുട്ടി.
എന്നും അവനെയും നോക്കി കുടയുമായി പതിയെ വരുന്ന ഒരു പെണ്‍കുട്ടിയും.

പക്ഷേ! മേല്‍ക്കുരയുടെ ചുവട്ടില്‍ എന്നും അവനുണ്ടായിട്ടും അവള്‍ അവനെ തന്റെ കുടയിലെക്ക് ചേര്‍ത്തില്ല.
എന്നിട്ടും എന്നും ചോരാത്ത മഴയില്‍ അവന്‍ വരും.
അവനെ തന്റെ ജീവിതത്തിലെക്ക് ചേര്‍ക്കാന്‍ അവള്‍ മടിച്ചിരുന്നോ.........?

പക്ഷേ! അവനറിയാമായിരുന്നു, അവള്‍ തന്റെത് ആയിക്കഴിഞ്ഞെന്ന്.

കാത്തിരിപ്പിന്റെ വേനല്‍മഴകല്‍ വന്നുചേര്‍ന്നു. അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന ആ മഴയില്‍ അവള്‍ മറന്നുവെച്ച കുട എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവള്‍ അവനെ കാണണമെന്ന മോഹത്താല്‍ അവന്റെ സ്ഥിരം വേദിയില്‍ പെട്ടെന്നു എത്തിച്ചേര്‍ന്നു.
ആ തോരാത്ത മഴയില്‍ വൈകാതെ തന്നെ അവനും എത്തിച്ചേര്‍ന്നു ആ മേല്ക്കൂരയ്ക്ക് കീഴില്‍ രണ്ടു മനസ്സുകള്‍ മാത്രം. നേരം, മഴയുടെ സംഗീതത്തിലും അവരുടെ നീണ്ട നിശബ്ദ്തയിലും തിടുക്കത്തില്‍ പാഞ്ഞു.

അവളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് അവനറിയുന്നുണ്ടായിരുന്നു. ആ വിഷമത ആ അന്തരീക്ഷത്തില്‍ പരന്നിരിക്കണം. അവന്‍ കാണാതുവെച്ച തന്റെ കുട പുറത്തെടുത്തു. നനഞ്ഞകുതിര്‍ന്നിട്ടും അവന്‍ പുറത്തെടുക്കാതിരുന്ന ആ കുട അവളിലേക്ക് പതിയെ നീങ്ങി. അവളുടെ കണ്ണിലെ പ്രകാശത്തെ അവന്‍ നെഞ്ഞിലെററി. അവള്‍ മഴയിലേക്ക് കുട നിവര്‍ത്തി .

ജലത്തുള്ളികള്‍ ആ കുടയില്‍ ചിന്നിചിതരുന്നുണ്ടായിരുന്നു . അത് അവള്‍ക്ക് വെച്ച സമാനമായിരുന്നോ ........?
അവള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവനെ നോക്കി . അവന്‍ ഒരു കള്ളച്ചിരി ചുണ്ടില്‍ നിറച്ചു. അവന്റെ ചിരിയിലെ കുസൃതികളെ അവള്‍ അറിഞ്ഞു .ഇത്രയും കാലം നിവര്‍ത്താതെ മാറോടണച്ച ആ കുടയുടെ രഹസ്യത്തെ മഴ മെല്ലെ അവളുടെ കാതുകളില്‍ മോഴിയുന്നുണ്ടായിരുന്നു അവള്‍ അവന്റെ കൈകളില്‍ പിടിച്ചു . അവനെ കുടയ്ക്കുള്ളിലാക്കി . മഴയിലെ നേര്‍ത്ത പ്രകാശത്തില്‍ അവര്‍ അറ്റത്തേക്ക് നടന്നു.

ആ വേനല്‍മഴ മന്ദ്രിക്കുന്നുണ്ടായിരുന്നു....................പ്രണയം........................

Monday, September 19, 2011 at 1:41 PM

4 Comments to "ഒരു വേനല്‍മഴയില്‍"

നന്നായി എഴുതി...ആശംസകള്‍... :)

നന്ദി

കൊച്ചു കഥ നന്നായി ....ഇഷ്ട്ടപ്പെട്ടു ..കൂടെ കൊടുത്ത ചിത്രവും നന്നായി ...

ഇഷ്ടായി ..ഇനിയും വരാം

Post a Comment